യുവന്റസിന് പുതിയ ക്യാപ്റ്റൻ

യുവന്റസിന് അടുത്ത സീസൺ മുതൽ പുതിയ ക്യാപ്റ്റൻ. അവസാന കുറേ വർഷങ്ങളായി ക്യാപ്റ്റൻ ആയിരുന്ന കിയെല്ലിനി ക്ലബ് വിടും എന്ന് ഉറപ്പായതോടെയാണ് അലെഗ്രി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. സെന്റർ ബാക്കായ ബൊണൂചി ആകും ഇനി ടീമിനെ പിച്ചിൽ നയിക്കുക. കിയെല്ലിനി അല്ലെങ്കിൽ ഡിബാല ആയിരുന്നു യുവന്റസിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിയാറ്. ഇരുവരും ക്ലബ് വിടും എന്ന് ഉറപ്പായതോടെയാണ് ക്യാപ്റ്റൻ ആം ബാൻഡ് ബൊണൂചിയിൽ എത്തുന്നത്.20220516 144759

അലെഗ്രിയും ഡിബാലയും ഫ്രീ ഏജന്റുകൾ ആയാണ് ക്ലബ് വിടുന്നത്. ബൊണൂചി നേരത്തെ യുവന്റസ് വിട്ട് വീണ്ടും യുവന്റസിലേക്ക് വന്ന താരമാണ്. ആദ്യം ആരാധകർക്ക് ബൊണൂചിയോട് എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹം വീണ്ടും ആരാധകരുടെ വിശ്വാസം നേടിയിട്ടുണ്ട്.