ആദ്യം ലീഡ് നേടിയത് ദക്ഷിണാഫ്രിക്ക, പിന്നെ ഇന്ത്യയുടെ ഗോൾ മഴ

Indiahockey

ഫ്രാൻസിനെതിരെ നേരിട്ട പരാജയത്തിന് ശേഷം FIH ഹോക്കി പ്രൊ ലീഗിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഇന്ന് നടന്ന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 10-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 17ാം മിനുട്ടിൽ ആരംഭിച്ച ഗോള്‍ സ്കോറിംഗ് ഇന്ത്യ അവസാനിപ്പിച്ചത് 60ാം മിനുട്ടിലെ രണ്ട് ഗോള്‍ ഉള്‍പ്പെടെയാണ്.

ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് സിംഗ് നാലും ഷിലാനന്ദ് ലാക്ര രണ്ട് ഗോളും നേടി. സുരേന്ദര്‍ കുമാര്‍, മന്‍ദീപ് സിംഗ്, സുമിത്, ഷംഷേര്‍ സിംഗ് എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

ദക്ഷിണാഫ്രിക്കയാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ പിന്നീട് ഇന്ത്യയുടെ പ്രത്യാക്രമണങ്ങള്‍ക്ക് മുന്നിൽ നിലയുറപ്പിക്കുവാന്‍ ടീം ബുദ്ധിമുട്ടുകയായിരുന്നു. ഡാനിയേൽ ബെൽ കോണര്‍ ബ്യൂചാംപ് എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്.