കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി ശ്രീലങ്ക, അവസാന ഓവറുകളിൽ തകര്‍ത്തടിച്ച് ദീപക് ഹൂഡ – അക്സര്‍ പട്ടേൽ കൂട്ടുകെട്ട്

Sports Correspondent

Deepakhooda
Download the Fanport app now!
Appstore Badge
Google Play Badge 1

വാങ്കഡേ സ്റ്റേഡിയത്തിൽ ആദ്യ ടി20യിൽ ശ്രീലങ്കയ്ക്കെതിരെ 162/5 എന്ന സ്കോര്‍ നേടി ഇന്ത്യ. ഇഷാന്‍ കിഷന്‍ മിന്നും തുടക്കം നൽകിയെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ദീപക് ഹൂഡയും അക്സര്‍ പട്ടേലും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോറിന് മാന്യത പകര്‍ന്നത്.

Srilanka

ദീപക് ഹൂഡ 23 പന്തിൽ 41 റൺസും അക്സര്‍ പട്ടേൽ 20 പന്തിൽ 31 റൺസും നേടിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 68 റൺസാണ് നേടിയത്. 35 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് ഈ റൺസ് നേടി ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്.

 

Ishankishan

ഇഷാന്‍ കിഷന്‍ 29 പന്തിൽ 37 റൺസ് നേടിയപ്പോള്‍ 27 പന്തിൽ 29 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മറ്റൊരു പ്രധാന സ്കോറര്‍. ശുഭ്മന്‍ ഗിൽ(7), സൂര്യകുമാര്‍ യാദവ്(7), സഞ്ജു സാംസൺ(5) എന്നിവര്‍ വേഗത്തിൽ പുറത്താകുകയായിരുന്നു.

15 ഓവര്‍ പിന്നിടുമ്പോള്‍ 101/5 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ റൺറേറ്റിന് വേഗം നൽകിയത് ദീപക് ഹൂഡ മഹീഷ് തീക്ഷണയുടെ ഓവറിൽ രണ്ട് സിക്സറുകള്‍ പായിച്ചാണ്. പിന്നീട് റൺസ് യഥേഷ്ടം പിറന്നപ്പോള്‍ 35 പന്തിൽ നിന്ന് 68 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഹൂഡ – അക്സര്‍ ദ്വയം നേടിയത്.