Featured

ഹര്‍മ്മന്‍പ്രീത് കൗര്‍ രണ്ടാം ഏകദിനത്തിനുണ്ടാകില്ല – ശിവ് സുന്ദര്‍ ദാസ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഹര്‍മ്മന്‍പ്രീത് കൗര്‍ കളിക്കില്ലെന്ന് അറിയിച്ച് ഇന്ത്യന്‍ വനിത ടീം ബാറ്റിംഗ് കോച്ച് ശിവ് സുന്ദര്‍ ദാസ്. താരം നിലവിൽ മാച്ച് ഫിറ്റ് അല്ലെന്നും അതിനാൽ തന്നെ രണ്ടാം ഏകദിനത്തിൽ കളിക്കില്ലെന്നും ദാസ് അറിയിച്ചു.

പരമ്പരയിലെ ആദ്യ മത്സരത്തിലും ഹര്‍മ്മന്‍പ്രീത് കൗര്‍ കളിച്ചിരുന്നില്ല. തള്ളവിരലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.