ഹാര്‍ദ്ദിക് കളിക്കും!!! നെതര്‍ലാണ്ട്സിനെതിരെ ഹാര്‍ദ്ദിക്കിന് വിശ്രമം എന്ന വാര്‍ത്തകള്‍ തള്ളി പരസ് മാംബ്രേ

നെതര്‍ലാണ്ട്സിനെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യ കളിക്കുമെന്ന് അറിയിച്ച് പരസ് മാംബ്രേ. ഇന്ത്യയ്ക്ക് വേണ്ടി പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ നിര്‍ണ്ണായക പ്രകടനം ആണ് ഹാര്‍ദ്ദിക് പുറത്തെടുത്തത്. ബൗളിംഗിൽ മൂന്ന് വിക്കറ്റ് നേടിയ താരം. കോഹ്‍ലിയ്ക്കൊപ്പം നിന്ന് ഇന്ത്യുയുടെ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു.

അവസാന ഓവറിലെ ആദ്യ പന്തിൽ താരം പുറത്തായെങ്കിലും ഇന്ത്യ അവസാന പന്തിൽ വിജയം കൈവരിക്കുകയായിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. നേരത്തെ നെതര്‍ലാണ്ട്സിനെതിരെ ഇന്ത്യ ഹാര്‍ദ്ദിക്കിന് വിശ്രമം നൽകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോള്‍ അതെല്ലാം ഇന്ത്യന്‍ ബൗളിംഗ് കോച്ച് തള്ളിക്കളയുകയാണ്.