“സാവധാനത്തിൽ ആയാലും സാരമില്ല, ആദ്യ 6 ഓവറിൽ വിക്കറ്റ് കളയാതിരിക്കാൻ ആണ് ഇന്ത്യ നോക്കേണ്ടത്”- ഗവാസ്കർ

ഇന്ത്യ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച് വിക്കറ്റ് തുലക്കരുത് എന്നുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. നല്ല പ്ലാറ്റ്‌ഫോമാണ് എല്ലാവരും തുടക്കത്തിൽ നൽകേണ്ടത്. നല്ല തുടക്കം നൽകുവാൻ ആണ് ആദ്യം ഇറങ്ങുന്നവർ നോക്കേണ്ടത്. നാലോ അഞ്ചോ സ്ഥാഅത്ത് ഇറങ്ങുന്ന ഒരാൾക്ക് ആദ്യ പന്ത് മുതൽ അടിച്ച് തുടങ്ങാൻ നല്ല തുടക്കം കിട്ടിയാൽ സാധിക്കും. ഗവാസ്കർ പറഞ്ഞു.

Picsart 22 10 24 01 55 46 824

പാകിസ്താനെതിരെ 31 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ടത് ഗവാസ്കർ ഓർമ്മിപ്പിച്ചു. പാകിസ്ഥാനെതിരെ സംഭവിച്ചത് പോലെ ആയാൽ ഇന്ത്യ പ്രതിസന്ധിയിൽ ആകും എന്ന് അദ്ദേഹം പറയുന്നു. തുടക്കം അൽപ്പം സാവധാനത്തിൽ ആയാലും പ്രശ്നമില്ല എന്ന് അദ്ദേഹം പറയുന്നു. അദ്യ 6 ഓവറിൽ 40 റൺ മാത്രമായാലും അത് 31/4 എന്നതിനേക്കാൾ മികച്ച നിലയാണെന്ന് ഗവാസ്‌കർ പറഞ്ഞു.