പതിവ് തുടർന്ന് ഗോകുലം കേരള, ആദ്യ മത്സരത്തിൽ തന്നെ 11 ഗോളുകൾ | Kerala Women’s League

Newsroom

Picsart 22 08 10 17 51 41 832
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള വനിതാ ലീഗിന്റെ പുതിയ സീസണും തങ്ങളുടേതാക്കി മാറ്റാൻ ഉറച്ച് ഒരുങ്ങിയ ഗോകുലം കേരളക്ക് ആദ്യ മത്സരത്തിൽ തന്നെ വലിയ വിജയം. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് കേരള യുണൈറ്റഡിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത 11 ഗോളുകളുടെ വിജയം ഗോകുലം വനിതകൾ നേടി. ഇന്ന് ആദ്യ പകുതിയിൽ തന്നെ ഗോകുലം എതിരില്ലാത്ത ആറ് ഗോളുകൾക്ക് മുന്നിൽ ആയിരുന്നു. നേപ്പാൾ താരം സബിത്ര ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ നേടി. ആകെ അഞ്ചു ഗോളുകൾ സബിത്ര നേടി.
20220810 173441
മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ആയിരുന്നു സബിത്രയുടെ ആദ്യ ഗോൾ. പിന്നെ 9, 27, 35 മിനുട്ടുകളിലും സബിത്ര ഗോൾ നേടി. ആദ്യ പകുതിയിൽ ക്യാപ്റ്റൻ കാഷ്മിനയും രേഷമയും ആയിരുന്നു മറ്റു സ്കോറേഴ്സ്. രണ്ടാം പകുതിയിൽ സബിത്രക്ക് ഒപ്പം സന്ധ്യ രണ്ടു ഗോളുകളും ഘാന താരം വിവിയൻ കൊനാഡും ഹാർമിലനും ഒരോ ഗോൾ നേടി.

Match Events:
2′ Gokulam Kerala 1-0 – Scored – Sabitra | Assisted – RatanBala
6′ Gokulam Kerala 2-0 – Scored – Kashmina | Assisted – Sabitra
9′ Gokulam Kerala 3-0 – Scored – Sabitra | Assisted – Shilji Shaji
27′ Gokulam Kerala 4-0 – Scored – Sabitra | Assisted – No Assist
35′ Gokulam Kerala 5-0 – Scored – Sabitra | Assisted – Kashmina
38′ Gokulam Kerala 6-0 – Scored – Reshma | Assisted – RatanBala
53′ Gokulam Kerala 7-0 – Scored – Sandhiya | Assisted – Sabitra
56′ Gokulam Kerala 8-0 – Scored – Sabitra | Assisted – RatanBala
73′ Gokulam Kerala 9-0 – Scored – Vivian | Assisted – Shilji Shaji
76′ Gokulam Kerala 10-0 – Scored – Sandhiya | Assisted – Shilji Shaji
90′ Gokulam Kerala 11-0 – Scored – Harmilan | Assisted – Shilji Shaji

Story Highlight: Gokulam strike 11 past Kerala United in Kerala Women’s league opener