ഗോ’ൾ’കുലം!!! പത്ത് ഗോളുകൾ അടിച്ച് റെക്കോർഡ് ഇട്ട് ഗോകുലം വനിതകൾ കുതിക്കുന്നു!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിലെ രണ്ടാം അങ്കത്തിലും ഗോകുലം കേരള എഫ് സിക്ക് വിജയം. ഇന്ന് കെങ്ക്റെ എഫ് സിയെ നേരിട്ട ഗോകുലം കേരള എഫ് സി അടിച്ചു കൂട്ടിയത് പത്തു ഗോളുകൾ ആണ്. ഒന്നിനെതിരെ പത്തു ഗോളുകളുടെ വിജയവും ഗോകുലം സ്വന്തമാക്കി. ഇന്ത്യൻ വനിതാ ലീഗിന്റെ ഫൈനൽ റൗണ്ടിലൊരു കളിയിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന ടീം എന്ന റെക്കോർഡിനൊപ്പം എത്താൻ ഗോകുലത്തിന് ഈ മത്സരത്തോടെ ആയി.

ഇന്ന് സമ്പൂർണ്ണ ആധിപത്യമാണ് ഗോകുലം വനിതകൾ നടത്തിയത്. ഗോകുലത്തിന് വേണ്ടി നേപ്പാൾ താരം സബിത്ര ബണ്ടാരി അഞ്ചു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ലീഗിലെ ഏറ്റവും മികച്ച സൈനിംഗ് ആണ് താൻ എന്ന് തെളിയികുന്ന പ്രകടനം തന്നെയാണ് സബിത്ര ഇന്ന് കാഴ്ചവെച്ചത്. ഇന്ത്യൻ താരം കരിശ്മ ഇന്ന് ഹാട്രിക്കും നേടി. മനീഷ, ഗ്രേസ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി ഗോകുലം 6 പോയന്റിൽ എത്തി.