ഇന്ത്യക്കെതിരെ നിന്ന ഗോൾ പോസ്റ്റ് ഒരിക്കൽ കൂടെ യു എ ഇയുടെ രക്ഷയ്ക്ക് എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യു എ ഇയെ ഏഷ്യാ കപ്പിൽ ഇത്തവണ മുന്നോട്ട് കൊണ്ടു പോകുന്നത് ഗോൾപോസ്റ്റ് ആണെന്ന് പറയാം. ഇന്ത്യക്കെതിരെ രണ്ടു തവണ യു എ ഇയെ രക്ഷിച്ച ഗോൾ പോസ്റ്റ് ഇന്ന് പ്രീക്വാർട്ടറിലും യു എ ഇയുടെ രക്ഷയ്ക്ക് എത്തി. കിർഗിസ്ഥാനെതിരിയാ മത്സരത്തിൽ കളി അവസാനിക്കാൻ 16 സെക്കൻഡ് മാത്രം ബാക്കി ഉള്ളപ്പോൾ ആയിരുന്നു യു എ ഇയെ പോസ്റ്റ് രക്സിച്ചത്.

കിർഗിസ്ഥാനെതിരെ എക്സ്ട്രാ ടൈമിൽ 3-2 മുന്നിൽ നിൽക്കുകയായിരുന്നു യു എ ഇ. അപ്പോൾ ആണ് കിർഗിസ്താൻ തൊടുത്ത ഒരു ഗോൾ എന്ന് ഉറച്ച ഷോട്ട് പോസ്റ്റിന്റെ അകത്ത് തട്ടി മടങ്ങിയത്. അത് യു എ ഇയുടെ ജയം ഉറപ്പിക്കുകയും ചെയ്തു. മത്സരത്തിൽ രണ്ട് തവണ പിറകിൽ പോയ ശേഷം തിരിച്ചടിക്കാൻ കിർഗിസ്ഥാനായിരുന്നു. 2-1 എന്ന നിലയിൽ യു എ ഇ ജയിക്കുകയാണെന്ന് തോന്നിയ സമയത്ത് 93ആം മിനുട്ടുൽ ആണ് കിർഗിസ്താൻ സ്കോർ 2-2 എന്നാക്കിയത്. അങ്ങനെയാണ് കളി എക്സ്ട്രാ ടൈമിൽ എത്തിയത്. യു എ ഇക്കായി ഇസ്മായീൽ, അലി അഹമ്മദ് എന്നിവർ ആദ്യ 90 മിനുറ്റിൽ ഗോൾ നേടി‌. ഖലീൽ ആണ് എക്സ്ട്രാ ടൈമിൽ ഒരു പെബാൾട്ടിയിലൂടെ വിജയ ഗോൾ നേടിയത്.

ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയെ ആൺ യു എ ഇ നേരിടേണ്ടത്.