ആരോഗ്യവാനായ ഹാര്‍ദ്ദിക് 24 കാരറ്റ് തങ്കം – ആകാശ് ചോപ്ര

Sports Correspondent

Hardikpandya

പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏഷ്യ കപ്പ് വിജയത്തിലെ വിജയ ശില്പിയായ ഹാര്‍ദ്ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര. പുറത്താകാതെ 17 പന്തിൽ 33 റൺസും 3 വിക്കറ്റും നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ 24 കാരറ്റ് തങ്കം എന്നാണ് ആകാശ് ചോപ്ര വിശേഷിപ്പിച്ചത്.

ഫിറ്റാണെങ്കിൽ 24 കാരറ്റ് തങ്കം ആണ് ഹാര്‍ദ്ദിക് പാണ്ഡ്യയെന്നും ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിലെ ഭാഗ്യ നക്ഷത്രം ആണെന്നും ഹാര്‍ദ്ദിക്കിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.