ഒഡീഷ സുദേവയെ തോൽപ്പിച്ചു, അടുത്ത മത്സരം ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ എത്തും

20220829 213311

ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഗ്രൂപ്പ് ആയ ഗ്രൂപ്പ് ഡിയിൽ നിന്ന് ഒഡീഷ ക്വാർട്ടറിൽ എത്തി. ഇന്ന് നടന്ന മത്സരത്തിൽ സുദേവയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഒഡീഷ പരാജയപ്പെടുത്തിയത്. ക്രെസ്പോ ഒഡീഷക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. 19, 38 മിനുട്ടുകളിൽ ആയിരുന്നു ക്രെസ്പോയുടെ ഗോളുകൾ.

നാൽപ്പതാം മിനുട്ടിൽ ജെറി കൂടെ ഗോൾ നേടിയതോടെ ഒഡീഷ എഫ് സി വിജയം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഒഡീഷ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഇതോടെ അടുത്ത മത്സരത്തിൽ ആർമി ഗ്രീനെ പരാജയപ്പെടുത്തിയാൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് കടക്കും എന്ന് ഉറപ്പായി.

കേരള ബ്ലാസ്റ്റേഴ്സ്

ഇപ്പോൾ ആർമി ഗ്രീൻ ഗ്രൂപ്പിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്സ് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. അടുത്ത മത്സരം വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 7 പോയിന്റാകും. ആർമി ഗ്രീമിന് രണ്ട് മത്സരവും ബ്ലാസ്റ്റേഴ്സിന് ഒരു മത്സരവുമാണ് ബാക്കിയുള്ളത്.

ആർമി ഗ്രീൻ അവസാന മത്സരത്തിൽ ഒഡീഷയെ ആണ് നേരിടേണ്ടത്. കേരള ബ്ലാസ്റ്റേഴ്സിനോട് തോൽക്കുകയും ഒഡീഷയോട് വിജയിക്കുകയും ചെയ്താലും ബ്ലാസ്റ്റേഴ്സിനും ആർമിക്കും 7 പോയിന്റ് ആകും. ഹെഡ് ടു ഹെഡ് ആണ് നോക്കുന്നത് എന്നത് കൊണ്ട് അങ്ങനെ വന്നാലും ബ്ലാസ്റ്റേഴ്സ് ആകും ക്വാർട്ടറിലേക്ക് കടക്കുക