Featured

മരിയോ ഗോട്സെക്ക് ഗോൾ സമർപ്പിച്ച് ഫെലിക്സ് ഗോട്സെ

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച ഗോൾ, ഓഗ്സ്ബർഗ് താരം ഫെലിക്സ് ഗോട്സെ തന്റെ സഹോദരനായ മരിയോ ഗോട്സെക്ക് സമർപ്പിച്ചു. എണ്പത്തിയാറാം മിനുട്ടിലാണ് ബയേൺ മ്യൂണിക്ക് ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഫെലിക്സ് ഗോട്സെ സമനില ഗോൾ നേടിയത്. 2014 ഫിഫ ലോകകപ്പ് ഫൈനൽ ഹീറോയായ മരിയോ ഗോട്സെയുടെ സഹോദരനാണ് ഇരുപത് കാരനായ ഫെലിക്സ് ഗോട്സെ.

മുൻ ബയേൺ മ്യൂണിക്ക് താരം കൂടിയാണ് ഫെലിക്സ് ഗോട്സെ . നാല് സീസണിൽ ബയേൺ മ്യൂണിക്കിന്റെ യൂത്ത് ടീമിലും റിസെർവ്സിലും ഫെലിക്സ് ഗോട്സെ കളിച്ചിരുന്നു. തന്റെ ആദ്യ ബുണ്ടസ് ലീഗ ഗോൾ തന്റെ പഴയ ക്ലബ്ബിനോട്‌ നേടിയതിൽ സന്തോഷമുണ്ടെന്ന് ഫെലിക്സ് ഗോട്സെ മത്സര ശേഷം പറഞ്ഞു. സഹോദരന്റെ പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് മരിയോ ഗോട്സെയും പറഞ്ഞു. അപ്രതീക്ഷിതമായാണ് ലീഗയിൽ ഒരു സമനില ബയേൺ മ്യൂണിക്കിന് നേരിടേണ്ടി വന്നത്.