ഐ.എസ്.എല്ലിൽ ചരിത്രമെഴുതി എഫ്‌സി ഗോവ, അടിച്ച് കൂട്ടിയത് 150 ഗോളുകൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതി എഫ്‌സി ഗോവ. 150 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായി മാറി എഫ്‌സി ഗോവ. ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ ഗോളാണ് ഗോവയെ ഈ നേട്ടത്തിന് അർഹരാക്കിയത്.
ജാക്കിചന്ദ് സിംഗിന്റെ ഗോളാണ് ഗോവയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ഈ സീസണിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഗോവ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. നാലു തവണ സെമി എത്തിയിട്ടും കിരീടം നേടാനാവാതിരുന്ന എഫ്‌സി ഗോവ ഈ സീസണിൽ അതിനായി ശ്രമിക്കുകകയാണ്.
.@FCGoaOfficial enter the #HeroISL record books 📚 as they become the first-ever club to score 1⃣5⃣0⃣ goals! ⚽#LetsFootball #FanBannaPadega #MUMGOA pic.twitter.com/0nra18r86q
— Indian Super League (@IndSuperLeague) March 9, 2019