അനായാസം ഇംഗ്ലണ്ട്, ലോകകപ്പിന് ഇനി പുതിയ അവകാശികള്‍

- Advertisement -

ഇന്ത്യയ്ക്ക് പിന്നാലെ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് 2019ന്റെ ഫൈനലില്‍ കടന്നതോടെ ഇത്തവണത്തെ ലോകകപ്പിന് പുതിയ അവകാശികളാണുണ്ടാകുകയെന്ന് ഏറെക്കുറെ ഉറപ്പായി. ഇംഗ്ലണ്ടും ന്യൂസിലാണ്ടും ഞായറാഴ്ച ലോര്‍ഡ്സില്‍ ഏറ്റ് മുട്ടുമ്പോള്‍ ലോകകപ്പ് ഇനിയെത്തുക പുതിയ കൈകളിലേക്കാവും. ഇന്ന് ഓസ്ട്രേലിയയെ 223 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇംഗ്ലണ്ട് തങ്ങളുടെ ചേസിംഗിനിറങ്ങിയപ്പോള്‍ ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അതിന്റെ അടിത്തറയില്‍ കെട്ടിയുയര്‍ത്തിയ വിജയം ഇംഗ്ലണ്ട് 32.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ജേസണ്‍ റോയ് 85 റണ്‍സ് നേടിയപ്പോള്‍ ഓയിന്‍ മോര്‍ഗന്‍(45*), ജോ റൂട്ട്(49*), ജോണി ബൈര്‍സ്റ്റോ(34) എന്നിവരാണ് തിളങ്ങിയ മറ്റ് താരങ്ങള്‍. ഒന്നാം വിക്കറ്റില്‍ 124 റണ്‍സ് നേടിയ ശേഷം പൊടുന്നനെ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടമായെങ്കിലും സീനിയര്‍ താരങ്ങളായ ജോ റൂട്ട് – ഓയിന്‍ മോര്‍ഗന്‍ കൂട്ടുകെട്ട് അധികം നഷ്ടമില്ലാതെ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റില്‍ 79 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Advertisement