ബാലൻ ഡി ഓർ അർഹിക്കുന്നത് മെസ്സി മാത്രമെന്ന് റിവാൾഡോ

- Advertisement -

ഈ വർഷത്തെ ബാലൻ ഡി ഓർ മെസ്സി ആണ് അർഹിക്കുന്നത് എന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. കോപ അമേരിക്ക, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ കഴിയാത്തതോടെ മെസ്സി ബാലൻ ഡി ഓർ അർഹിക്കുന്നില്ല എന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് മുൻ ബാഴ്സലോണ താരം കൂടിയായ റിവാൾഡോ മെസ്സിക്ക് പിന്തുണയുമായി എത്തുന്നത്. ബാലൻ ഡി ഓർ വ്യക്തികഗത മികവിന് ലഭിക്കുന്നത് ആണ് അല്ലാണ്ട് ടീം കപ്പടിച്ചതിന് നൽകുന്നതല്ല എന്ന് റിവാൾഡോ പറഞ്ഞു.

വ്യക്തിഗത മികവ് നോക്കിയാൽ ഇത്തവണ മെസ്സിക്ക് പകരംവെക്കാൻ ആരുമില്ല. മെസ്സി അടിച്ച അത്ര ഗോളുകൾ ആരും അടിച്ചില്ല എന്നതും റിവാൾഡോ ഓർമ്മിപ്പിച്ചു. കഴിഞ്ഞ സീസണിൽ യൂറോപ്യൻ ലീഗുകളിലും ചാമ്പ്യൻസ് ലീഗിലും മെസ്സി ആയിരുന്നു ടോപ് സ്കോറർ. ഇതുവരെ അഞ്ച് ബാലൻ ഡി ഓർ നേടിയിട്ടുള്ള മെസ്സി ഒരു ബാലൻ ഡി ഓർ കൂടെ നേടിയാൽ റൊണാൾഡോയെ മറികടക്കും.

Advertisement