അയ്യയ്യേ ഇംഗ്ലണ്ട്!!! കനത്ത തോൽവി, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

Engaus

ഓസ്ട്രേലിയയ്ക്കെതിരെ 221 റൺസിന്റെ കനത്ത തോൽവിയേറ്റ് വാങ്ങി ഇംഗ്ലണ്ട്. 355/5 എന്ന സ്കോര്‍ ഓസ്ട്രേലിയ നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 48 ഓവറിൽ 364 റൺസായി പുനഃക്രമീകരിക്കുകയായിരുന്നു. എന്നിട്ട് വെറും 31.4 ഓവറിൽ ഇംഗ്ലണ്ട് 142 റൺസിന് ഓള്‍ഔട്ട് ആയി കൂറ്റന്‍ തോൽവിയേറ്റു വാങ്ങുകയായിരുന്നു.

ആഡം സംപ നാലും പാറ്റ് കമ്മിന്‍സ്, ഷോൺ അബോട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ 33 റൺസ് നേടിയ ജേസൺ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. 22 റൺസ് നേടിയ ജെയിംസ് വിന്‍സിനെ ഒഴിച്ച് നിര്‍ത്തിയാൽ മറ്റു ഇംഗ്ലണ്ട് താരങ്ങള്‍ക്കാര്‍ക്കും ഇരുപത് റൺസ് പോലും നേടാനായില്ല.