അവസാനിച്ചത് അർജന്റീനയുടെ ലോക റെക്കോർഡിലേക്ക് ഉള്ള യാത്ര

Newsroom

Picsart 22 11 22 19 19 31 378
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സൗദി അറേബ്യയയോട് പരാജയപ്പെട്ടതോടെ അർജന്റീനക്ക് നഷ്ടമായത് ഒരു ലോക റെക്കോർഡ് കൂടിയാണ്. ഇന്ന് അവർ പരാജയപ്പെട്ടില്ലായിരുന്നു എങ്കിൽ അർജന്റീനയ്ക്ക് അപരാജിത കുതിപ്പിൽ ഒരു ലോക റെക്കോർഡ് ഇടാമായിരുന്നു. ലോകകപ്പിലേക്ക് അർജന്റീന എത്തിയത് 36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായായിരുന്നു. ഒരു മത്സരം കൂടെ കടന്നാൽ ഇറ്റലി സൃഷ്ടിച്ച ലോക റെക്കോർഡിന് ഒപ്പം എത്താമായിരുന്നു‌.

അർജന്റീന 22 11 22 19 20 19 503

ഇറ്റലി 37 മത്സരങ്ങൾ അപരാജിതമായി മുന്നേറിയതാണ് അന്താരാഷ്ട്ര ഫുട്ബോളിലെ റെക്കോർഡ്‌. അർജന്റീന അവസാനമായി 2019 ജൂലൈയിൽ ബ്രസീലിനോട് ആയിരുന്നു അവസാനമായി പരാജയപ്പെട്ടത്. 1239 ദിവസം മുന്നെ ആയിരുന്നു അത്. എന്നാൽ ഇന്ന് സൗദി അറേബ്യക്ക് മുന്നിൽ പതറിയതോടെ എല്ലാം നഷ്ടമായി. സൗദി അറേബ്യ 2-1 എന്ന സ്കോറിനാണ് ഇന്ന് അർജന്റീനയെ ലോകകപ്പ് വേദിയിൽ അട്ടിമറിച്ചത്.

ഇറ്റലി 2018 മുതൽ 2021വരെ ആയിരുന്നു 37 മത്സരങ്ങൾ അപരാജിതമായി മുന്നേറിയത്.