7 വിക്കറ്റിന്റെ അനായാസ വിജയം, ടി20 ലോകകപ്പിൽ വെസ്റ്റിന്‍ഡീസിനെ മറികടന്ന് ഇംഗ്ലണ്ട്

Sports Correspondent

Sophiadunkley
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ടി20 ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. വെസ്റ്റിന്‍ഡീസിനെതിരെ 7 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 135/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 14.3 ഓവറിൽ 138 റൺസ് നേടി വിജയം ഉറപ്പാക്കി.

ഹെയ്‍ലി മാത്യൂസ് 42 റൺസ് നേടി വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 34 റൺസ് നേടിയ ഷെമൈന്‍ കാംപെൽ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോൺ 2 വിക്കറ്റ് നേടി.

നത്താലി സ്കിവര്‍ 40 റൺസും ഹീത്തര്‍ നൈറ്റ് 32 റൺസ് നേടി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ 18 പന്തിൽ 34 റൺസ് നേടിയ ഓപ്പണര്‍ സോഫിയ ഡങ്ക്ലി ഇംഗ്ലണ്ടിനായി മിന്നും തുടക്കമാണ് നൽകിയത്.