വാങ്ങിയും കൊടുത്തും ഡെൻമാർക്ക് ക്രൊയേഷ്യ പോരാട്ടം

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

58 സെക്കന്റുകൾ, ഡെൻമാർക്ക് ക്രൊയേഷ്യ പോരാട്ടത്തിൽ ഡെന്മാർക്കിന്റെ യോർഗിൻസന്റെ ആദ്യ ഗോൾ പിറക്കാൻ 58 സെക്കന്റുകളേ വേണ്ടി വന്നുള്ളൂ. എന്നാൽ ക്രൊയേഷ്യക്ക് തിരിച്ചടിക്കാൻ 3 മിനിറ്റും. ആവേശകരമായ ഡെൻമാർക്ക് ക്രൊയേഷ്യ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുന്നു.

ആവേഷകരമായിരുന്നു ആദ്യ പകുതി. ആദ്യ മിനിറ്റിൽ തന്നെ യോർഗിൻസനിലൂടെ മുന്നിലെത്തിയ ഡെന്മാർക്കിന് മൻഡ്സൂകിച്ചിന്റെ ഗോളിലൂടെ നാലാം മിനിറ്റിൽ തന്നെ ക്രൊയേഷ്യ മറുപടി നൽകി. മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്ത ഇരു ടീമുകളും നിരവധി തവണ ഇരു ഗോൾ മുഖത്തും എത്തി. എന്നാൽ അവസരത്തിനൊത്തുയർന്ന കാസ്പർ ഷ്മൈക്കിലും സുബാസിചും ഗോൾ വഴങ്ങുന്നതിൽ നിന്നും ഇരു ടീമുകളെയും അകറ്റി നിർത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial