ജയിക്കുന്നവര്‍ക്ക് രണ്ടാം സ്ഥാനം, മുംബൈയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ധോണി

Sports Correspondent

Msdhoni
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ രണ്ട് മത്സരങ്ങളിൽ ആദ്യത്തേതിൽ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നും. മത്സരത്തിൽ ടോസ് നേടി ചെന്നൈ നായകന്‍ എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിൽ മാറ്റങ്ങളൊന്നുമില്ല. രണ്ട് മാറ്റങ്ങളാണ് മുംബൈ തങ്ങളുടെ ടീമിൽ വരുത്തിയിട്ടുള്ളത്. കുമാര്‍ കാര്‍ത്തികേയ്ക്ക് പകരം രാഘവ് ഗോയലും തിലക് വര്‍മ്മയ്ക്ക് പകരം ട്രിസ്റ്റന്‍ സ്റ്റബ്സും ടീമിലേക്ക് എത്തുന്നു.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയരുവാന്‍ ഇന്ന് ജയിച്ചാൽ ഇരു ടീമുകള്‍ക്കും സാധിയ്ക്കും എന്നതിനാൽ തന്നെ വിജയം ലക്ഷ്യമാക്കിയാണ് ടീമുകളെത്തുന്നത്. ചെന്നൈയ്ക്ക് 11 പോയിന്റും മുംബൈയ്ക്ക് 10 പോയിന്റുമാണുള്ളത്.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Tristan Stubbs, Tim David, Nehal Wadhera, Jofra Archer, Piyush Chawla, Akash Madhwal, Arshad Khan

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Shivam Dube, Ravindra Jadeja, MS Dhoni(w/c), Deepak Chahar, Matheesha Pathirana, Tushar Deshpande, Maheesh Theekshana