ത്രില്ലറിൽ ചെൽസിക്ക് തകർപ്പൻ ജയം
![Resizedimage 2026 08 30 21 58 50 2843[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-30_21-58-50_28431.avif)
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ബ്രൈറ്റണെ 4-3 എന്ന സ്കോറിന് തോൽപ്പിച്ച് ചെൽസി. മത്സരത്തിന്റെ ആദ്യ 30 മിനിറ്റിൽ തന്നെ പെഡ്രോ നെറ്റോ, ജൊവാവോ പെഡ്രോ, മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളിൽ ചെൽസി വ്യക്തമായ ആധിപത്യം നേടിയിരുന്നു. അസ്റ്റൺ വില്ലയിൽ നിന്ന് ടീമിലെത്തിയ പ്രമുഖ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് മത്സരത്തിൽ ചെൽസിക്കായി അരങ്ങേറ്റം കുറിച്ചു. മാലിക് യാൽക്കൂയെയും ഒപ്പം ഒരു സെൽഫ് ഗോളും വന്നതോടെ മത്സരം ആവേശകരമായി.
തുടർന്ന് ബോക്സിന് പുറത്തുനിന്നുള്ള കോൾ പൽമറിന്റെ തകർപ്പൻ ഗോൾ ചെൽസിയുടെ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രൈറ്റൺ ഒരു ഗോൾ കൂടി തിരിച്ചടിച്ചെങ്കിലും വിജയം ചെൽസി സ്വന്തമാക്കി.
പരിശീലകൻ അലോൺസോയ്ക്ക് കീഴിൽ ചെൽസിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റോടെ ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കും ഹൾ സിറ്റിക്കുമൊപ്പം പട്ടികയിൽ മുന്നിലെത്തി.
മറ്റു മത്സരങ്ങളിൽ ബ്രെന്റ്ഫോർഡിനെതിരെ ലീഡ്സ് യുണൈറ്റഡ് 1-1 ന് സമനില വഴങ്ങി. കെവിൻ ഷാഡെയിലൂടെ ബ്രെന്റ്ഫോർഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ഡൊമിനിക് കാൽവർട്ട്-ലൂയിന്റെ ഗോളിലൂടെ ലീഡ്സ് സമനില പിടിച്ചു. മറ്റൊരു പോരാട്ടത്തിൽ വിൽസൺ ഇസിഡോറിന്റെ വൈകിയെത്തിയ ഗോളിൽ ഫുൾഹാമിനെ തോൽപ്പിച്ച് സണ്ടർലാൻഡ് സീസണിലെ ആദ്യ വിജയം കുറിച്ചു.