ബാലൊറ്റെല്ലി ക്ലബ് വിടും പക്ഷെ ഫ്രാൻസ് വിടില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ സ്ട്രൈക്കർ ബാലെട്ടെല്ലി തനെ ക്ലബായ നീസെ വിടും എന്ന് ഉറപ്പായി. പക്ഷെ ഫ്രാൻസ് വിടാൻ സാധ്യതയില്ല. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സെയുമായി ബാലൊട്ടെല്ലി കരാർ സംസാരിച്ചതായി ഡിമാർസിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാളെ മാഴ്സയിൽ ബാലൊട്ടെല്ലിയുടെ മെഡിക്കൽ നടക്കും എന്നും ഡിമാർസിയോ പറയുന്നു.

നേരത്തെ സ്കോട്ടിഷ് ലീഗിലേക്ക് ബാലൊട്ടെല്ലി എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. 2016 മുതൽ നീസിൽ കളിക്കുന്ന ബാലൊട്ടെല്ലി പക്ഷെ ഈ സീസൺ ആരംഭം മുതൽ ക്ലബുമായി ഉടക്കിൽ ആയിരുന്നു. മുമ്പ് മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ച താരമാണ് ബാലൊട്ടെല്ലി. അടുത്തിടെ ഇറ്റാലിയൻ ടീമിലും ബാലൊട്ടെല്ലി തിരിച്ചെത്തിയിരുന്നു‌.