Featured

നാലാം ദിവസം അധികം നീണ്ട് നില്‍ക്കാതെ ഇംഗ്ലണ്ട് ചെറുത്ത്നില്പ്, ബോളണ്ടിന് നാല് വിക്കറ്റ്

ആഷസിലെ സിഡ്നി ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 294 റൺസിൽ അവസാനിച്ചു. ജോണി ബൈര്‍സ്റ്റോയുടെ മികവിൽ ഇംഗ്ലണ്ട് മൂന്നാം ദിവസം പോരാട്ട വീര്യം കാണിച്ചുവെങ്കിലും നാലാം ദിവസം അധികം ചെറുത്ത്നില്പില്ലാതെ ഇംഗ്ലണ്ട് കീഴടങ്ങുകയായിരുന്നു.

ഇന്ന് ജാക്ക് ലീഷിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 10 റൺസ് നേടിയ താരത്തെ ലയൺ പുറത്താക്കിയപ്പോള്‍ 23 റൺസ് കൂടി 9ാം വിക്കറ്റിൽ ബൈര്‍സ്റ്റോ – ബ്രോഡ് കൂട്ടുകെട്ട് നേടി. 113 റൺസ് നേടിയ ബൈര്‍സ്റ്റോയെ ബോളണ്ട് ആണ് പുറത്താക്കിയത്.

15 റൺസ് നേടിയ ബ്രോഡ് അവസാന വിക്കറ്റായി വീണപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 79.1 ഓവറിൽ 294 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കായി ബോളണ്ട് നാല് വിക്കറ്റ് നേടി.

നഥാന്‍ ലയണിനും പാറ്റ് കമ്മിന്‍സിനും രണ്ട് വീതം വിക്കറ്റ് ലഭിച്ചു. ഓസ്ട്രേലിയ 122 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് നേടിയത്.