മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട്, ഓസ്ട്രേലിയയ്ക്ക് 126 റൺസ്

Sports Correspondent

England
Download the Fanport app now!
Appstore Badge
Google Play Badge 1

സിഡ്നിയിൽ ആഷസിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം മഴ കനത്തപ്പോള്‍ കളി നടന്നത് 46.5 ഓവര്‍. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 126/3 എന്ന നിലയിലാണ്.

6 റൺസുമായി സ്റ്റീവ് സ്മിത്തും 4 റൺസ് നേടി ഉസ്മാന്‍ ഖവാജയും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. മാര്‍നസ് ലാബൂഷാനെ(28), മാര്‍ക്കസ് ഹാരിസ്(38), ഡേവിഡ് വാര്‍ണര്‍(30) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

സ്റ്റുവര്‍ട് ബ്രോഡ്, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സൺ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.