ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

Australia

വെസ്റ്റിന്‍ഡീസിനെതിരെ ഇന്നത്തെ മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇന്ന് മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വിജയം നേടാനായാൽ സെമിയിലേക്ക് കൂടുതൽ അടുക്കുവാന്‍ ഓസ്ട്രേലിയയ്ക്കാവും. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചാൽ മൂന്ന് ടീമുകള്‍ക്കും ഒരേ പോയിന്റാകുമെന്നതിനാൽ തന്നെ വിജയം ഓസ്ട്രേലിയയ്ക്ക് നിര്‍ണ്ണായകമാണ്.

വിന്‍ഡീസ് നിരയിൽ രവി രാംപോളിന് പകരം ഹെയ്ഡന്‍ വാൽഷ് ടീമിലേക്ക് എത്തുമ്പോള്‍ ഓസ്ട്രേലിയന്‍ നിരയിൽ മാറ്റമൊന്നുമില്ല.

വെസ്റ്റിന്‍ഡീസ്: Chris Gayle, Evin Lewis, Nicholas Pooran(w), Roston Chase, Shimron Hetmyer, Kieron Pollard(c), Andre Russell, Jason Holder, Dwayne Bravo, Hayden Walsh, Akeal Hosein

ഓസ്ട്രേലിയ: David Warner, Aaron Finch(c), Mitchell Marsh, Glenn Maxwell, Steven Smith, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood

Previous articleഷെവ്ചെങ്കോ ഇനി സീരി എയിൽ പരിശീലകൻ
Next articleമനോഹര ഗോളുകളുമായി കൊച്ചി സിറ്റി വിജയം