ഷെവ്ചെങ്കോ ഇനി സീരി എയിൽ പരിശീലകൻ

20211106 143058

ഉക്രൈൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ഇതിഹാസ താരം ഷെവ്ചെങ്കോ സീരി എയിലേക്ക് മടങ്ങി എത്തുന്നു. ഇറ്റാലിയൻ ക്ലബായ ജെനോവയുടെ പരിശീലക സ്ഥാനമാണ് ഷെവ്ചെങ്കോ ഏറ്റെടുക്കുന്നത്. ഉടൻ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും. യൂറോ കപ്പ് അവസാനിച്ചതോടെ ആയിരുന്നു ഷെവ്ചെങ്കോ ഉക്രൈൻ പരുശീലക സ്ഥാനം ഒഴിഞ്ഞത്. അവസാന അഞ്ചു വർഷമായി അദ്ദേഹം ഉക്രൈന്റെ പരിശീലകനായി ഉണ്ടായിരുന്നു.

എ സി മിലാന്റെ ഇതിഹാസ താരമായ ഷെവ്ചെങ്കോയുടെ ഇറ്റലിയിലേക്കുള്ള തിരിച്ചുവരവ് ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകും. മിലാനെ കൂടാതെ ചെൽസി, ഡൈനാമോ കീവ് എന്നീ ക്ലബുകൾക്കായും ഷെവ്ചെങ്കോ കളിച്ചിട്ടുണ്ട്. ലീഗിൽ 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരൊറ്റ വിജയം മാത്രമായി ലീഗിൽ 17ആം സ്ഥാനത്ത് നിൽക്കുകയാണ് ജെനോവ. അവരെ റിലഗേഷനിൽ നിന്ന് രക്ഷിക്കുക ആകും ഷെവ്ചെങ്കോയുടെ ആദ്യ ലക്ഷ്യം.

Previous articleബാറ്റിംഗ് തകര്‍ന്നു, വിഷ്ണു വിനോദിന്റെ അര്‍ദ്ധ ശതകം വിഫലം, റെയില്‍വേസിനെതിരെ കേരളത്തിന് 6 റൺസ് തോല്‍വി
Next articleബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ