തിരിച്ചു വരവിൽ ത്രില്ലർ ജയവുമായി റാഫേൽ നദാൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ നൊവാക് ജ്യോക്കോവിച്ചിനെതിരെ നേരിട്ട തോൽവിക്ക് ശേഷം ശാരീരിക ക്ഷമത അടക്കം ചൂണ്ടി കാണിച്ചു വിശ്രമം എടുത്ത റാഫേൽ നദാൽ ടെന്നീസിൽ തിരിച്ചെത്തി. വാഷിങ്ഡൺ ഓപ്പണിൽ തന്റെ ആദ്യ മത്സരത്തിൽ ഒന്നാം സീഡ് ആയ നദാൽ അമേരിക്കൻ താരം ആയ ജാക് സോക്കിനെയാണ് 3 സെറ്റ് നീണ്ട ത്രില്ലറിൽ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ അനായാസം സെറ്റ് 6-2 നു നേടുന്ന നദാലിനെയാണ് കണ്ടത്. എന്നാൽ രണ്ടാം സെറ്റിൽ ജാക് തിരിച്ചടിച്ചു.

നദാലിനെ വെല്ലുവിളിച്ച അമേരിക്കൻ താരം നദാലിന്റെ സർവീസിൽ പിഴവുകൾ കണ്ടത്തി. തുടർന്ന് രണ്ടാം സെറ്റ് 6-4 നു നേടി സെറ്റ് മൂന്നാം സെറ്റിലേക്ക് നീട്ടാനും അമേരിക്കൻ താരത്തിന് ആയി. മൂന്നാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ പക്ഷെ നദാൽ തന്റെ മികവ് തിരിച്ചു പിടിച്ചപ്പോൾ സെറ്റും മത്സരവും സ്പാനിഷ് താരത്തിന് സ്വന്തം. ഹാർഡ് സീസണിൽ മികച്ച ജയങ്ങൾ കണ്ടു യു.എസ് ഓപ്പണിന് മുമ്പ് ആത്മവിശ്വാസം നേടുകയാണ് നദാലിന്റെ ലക്ഷ്യം.