വാഷിങ്ഡൺ ഓപ്പണിൽ രണ്ട റൗണ്ടിൽ നദാലിനെ അട്ടിമറിച്ചു ലോയിഡ് ഹാരിസ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തിരിച്ചു വരവിൽ രണ്ടാം മത്സരത്തിൽ റാഫേൽ നദാലിന് തോൽവി. പരിക്കിന്റെ സൂചന ഉണ്ടായിരുന്നു എങ്കിലും പൂർണ്ണമായും ശാരീരിക ക്ഷമത വീണ്ടെടുത്ത് ആണ് ഒന്നാം സീഡ് ആയ നദാൽ രണ്ടാം റൗണ്ടിൽ 14 സീഡ് ആയ ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ലോക 50 നമ്പറുകാരനായ ഹാരിസ് നദാലിനെ അട്ടിമറിച്ചു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി നദാലിനെതിരെ 6-4 ജയം കണ്ടത്തി ഹാരിസ്.

എന്നാൽ രണ്ടാം സെറ്റിൽ ഇരട്ട ബ്രൈക്കുകൾ കണ്ടത്തിയ നദാൽ 6-1 സെറ്റ് നേടി തിരിച്ചടിച്ചു. എന്നാൽ മൂന്നാം സെറ്റിൽ ഒരിക്കൽ കൂടി നദാലിനെ ബ്രൈക്ക് ചെയ്ത ഹാരിസ് 6-4 സെറ്റ് കണ്ടത്തി മത്സരം സ്വന്തം പേരിലാക്കി. ഇതോടെ നദാൽ റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് വീഴും. സ്റ്റെഫനോസ് സിറ്റിപാസ് കരിയറിൽ ആദ്യമായി മൂന്നാം റാങ്കിലേക്കും എത്തും. തുടർന്ന് തിരിച്ചു വരവ് തുടരാൻ ആവും നദാലിന്റെ വരും ദിനങ്ങളിലെ ശ്രമം.