ഏഷ്യൻ കപ്പിൽ ഇന്ന് ഇറാഖും ഖത്തറും നേർക്കുനേർ
ഏഷ്യൻ കപ്പിൽ ഇന്ന് രണ്ട് പ്രീ ക്വാർട്ടർ മത്സരങ്ങളാണ് ഉള്ളത്. അതിൽ ശക്തമായ പോരാട്ടം നടക്കുന്നത് ഏഷ്യയിൽ വൻ ശക്തികളായ ഉയരുന്ന ഖത്തറും ഇറാഖും തമ്മിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളും വിജയിച്ചാണ് ഖത്തറ്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്. സൗദി അറേബ്യ വർവ് ഖത്തറിന് മുന്നിൽ പരാജയപ്പെട്ടിരുന്നു.
മറുവശത്ത് ഇറാഖും നല്ല ഫോമിലാണ്. വൈരികളും കരുത്തരുമായ ഇറാന് മുന്നിൽ വരെ ഇറാഖ് ഇത്തവണ പരാജയപ്പെട്ടിട്ടില്ല. ഗ്രൂപ്പിൽ നിന്ന് വരുമ്പോൾ രണ്ട് ജയവും ഒരു സമനിലയും ആയിരുന്നു ഇറാഖിന്റെ സമ്പാദ്യം.
ഇന്ന് നടക്കുന്ന മറ്റു മത്സരത്തിൽ ബഹ്റൈൻ ദക്ഷിണ കൊറിയയെ നേരിടും. ഇരു മത്സരത്തിലെയും വിജയികളാണ് ക്വാർട്ടറിൽ പരസ്പരം ഏറ്റുമുട്ടുക.