ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ആന്‍ഡ്രേ റസ്സലും കീറൺ പൊള്ളാര്‍ഡും

Russellpollard

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് വീണ്ടും പ്രമുഖ താരങ്ങളുടെ പിന്മാറ്റം. വിന്‍ഡീസ് താരങ്ങളായ ആന്‍ഡ്രേ റസ്സലും കീറൺ പൊള്ളാര്‍ഡും പിന്മാറി. റസ്സലിന് പകരം കോളിന്‍ ഡി ഗ്രാന്‍ഡോമിനെ ഹണ്ട്രെഡിലേക്ക് സൈന്‍ ചെയ്തിട്ടുണ്ട്.

സത്തേൺ ബ്രേവിനേ വേണ്ടിയാണ് റസ്സൽ കളിക്കാനിരുന്നത്. നേരത്തെ ടീമിൽ നിന്ന് ഡേവിഡ് വാര്‍ണറും മാര്‍ക്കസ് സ്റ്റോയിനിസും പിന്മാറിയപ്പോള്‍ പകരം ഡെവൺ കോൺവേ, ക്വിന്റൺ ഡി കോക്ക് എന്നിവരെ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു.

വെല്‍ഷ് ഫയര്‍ താരം കീറൺ പൊള്ളാര്‍ഡിന് പകരം ഗ്ലെന്‍ ഫിലിപ്പ്സിനെ ആണ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

Previous articleസറേയ്ക്കായി തകര്‍പ്പന്‍ ബൗളിംഗുമായി അശ്വിന്‍, സോമര്‍സെറ്റ് 69 റൺസിന് പുറത്ത്
Next articleസിംബാബ്‍വേ താരം റോയി കൈയയുടെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു