സറേയ്ക്കായി തകര്‍പ്പന്‍ ബൗളിംഗുമായി അശ്വിന്‍, സോമര്‍സെറ്റ് 69 റൺസിന് പുറത്ത്

രവിചന്ദ്രന്‍ അശ്വിന്റെ സ്വപ്നതുല്യമായ കൗണ്ടി പ്രകടനത്തിന് മുന്നിൽ ചൂളി സോമര്‍സെറ്റ്. ഇന്ന് സറേയ്ക്ക് വേണ്ടി അശ്വിന്‍ 15 ഓവറിൽ 27 റൺസ് വിട്ട് നല്‍കി 6 വിക്കറ്റ് നേടിയപ്പോള്‍ സോമര്‍സെറ്റ് 69 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ 43 ഓവര്‍ എറിഞ്ഞ അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ സോമര്‍സെറ്റ് 429 റൺസാണ് നേടിയത്. എന്നാൽ അശ്വിന്‍ ഉഗ്രരൂപിയായി മാറിയപ്പോള്‍ സോമര്‍സെറ്റിന് രണ്ടാം ഇന്നിംഗ്സ് തകരുകയായിരുന്നു.