സിംബാബ്‍വേ താരം റോയി കൈയയുടെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു

Roykaia

സിംബാബ്‍വേ ഓള്‍റൗണ്ടര്‍ റോയി കൈയയുടെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റില്‍ ആണ് സംഭവം. എന്നാൽ താരത്തിന്റെ ആക്ഷന്‍ പരിശോധിക്കുന്ന വരെ താരത്തിന് ബൗളിംഗ് തുടരുവാന്‍ അനുവാദമുണ്ട്.

ടെസ്റ്റ് മത്സരത്തിൽ 23 ഓവറുകളെറിഞ്ഞ താരത്തിന് വിക്കറ്റ് നേടുവാന്‍ സാധിച്ചിരുന്നില്ല. കോവിഡ് കാരണം ഐസിസിയുടെ അംഗീകൃത ടെസ്റ്റിംഗ് കേന്ദ്രത്തിൽ ആക്ഷന്‍ പരിശോധിക്കുക സാധ്യമല്ലാത്തതിനാൽ വീ‍ഡിയോ ഫുടേജ് വിദഗ്ധ സംഘം പരിശോധിക്കുമെന്നാണ് അറിയുന്നത്.

2015ൽ അരങ്ങേറ്റം കുറിച്ച താരം സിംബാബ്‍വേയ്ക്കായി മൂന്ന് ടെസ്റ്റുകളിലും ഒരു ഏകദിനത്തിലും കളിച്ചിട്ടുണ്ട്.

Previous articleദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ആന്‍ഡ്രേ റസ്സലും കീറൺ പൊള്ളാര്‍ഡും
Next articleഅഗ്വേറോയുടെ ഗോളിന്റെ ഓർമ്മയുമായി മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സി