Featured

ആറ് മത്സരങ്ങൾ, 44 ഗോളുകൾ. ജൂനിയർ ദേശീയ ഫുട്ബോളിന് ഗോൾ മഴയോടെ തുടക്കം

ദേശീയ വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമായി. ആദ്യ ദിവസം ആറു മത്സരങ്ങളായിരുന്നു നടന്നത്. ആറു മത്സരങ്ങളിൽ നിന്ന് ഇന്ന് 44 ഗോളുകളാണ് പിറന്നത്. ഗ്രൂപ്പ് എ യിൽ ജാർഖണ്ഡും ജമ്മു കാശ്മീരും തമ്മിൽ നടന്നത് മത്സരത്തിൽ ആണ് ഈ 44 ഗോളുകളിൽ പകുതിയോളം വന്നത്. ജാർഖണ്ഡ് എതിരില്ലാത്ത 21 ഗോളുകൾക്കാണ് കാശ്മീരിനെ തോൽപ്പിച്ചത്.

ഇന്നത്തെ ഫലങ്ങൾ;
ഗ്രൂപ്പ് എ;
ജാർഖണ്ഡ് 21-0 ജമ്മു കാശ്മീർ

ഗ്രൂപ്പ് ബി;
തമിഴ്‌നാട് 5-0 മധ്യപ്രദേശ്

ഗ്രൂപ്പ് സി;
മണിപ്പൂർ 4-0 ഉത്തരാഖണ്ഡ്
ഗോവ 3-1 ത്രിപുര

ഗ്രൂപ്പ് ഡി;
വെസ്റ്റ് ബംഗാൾ 1-0 അരുണാചൽ പ്രദേശ്
ഹരിയാന 9-0 കർണാടക