പ്രോ വോളി; തുടർച്ചയായ നാലാം ജയത്തോടെ കാലിക്കറ്റിന്റെ ഹീറോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിലെ തങ്ങളുടെ ഉഗ്രൻ ഫോം കാലിക്കറ്റ് ഹീറോസ് തുടരുന്നു. ഇ‌ന്ന് ലീഗിലെ തങ്ങളുടെ തുടർച്ചയായ നാലാം ജയം കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരബാദിനെയാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്. 3-2 എന്നായിരുന്നു സെറ്റ് നില. ഇന്നലെ കൊച്ചി ബ്ലൂ സ്പൈകേഴ്സിനെ എതിരില്ലാത്ത അഞ്ചു സെറ്റുകൾക്ക് വീഴ്ത്തിയ കാലിക്കറ്റ് ഹീറോസിന് ഇന്നും ജയം അനായാസമായിരുന്നു.

15-11, 15-11, 15-7, 12-15, 11-15 എന്നീ സ്കോർ നിലയിലാണ് സെറ്റ് അവസാനിച്ചത്. ഇന്നത്തെ മത്സരത്തോടെ കാലികറ്റിന്റെ അജിത് ലാലും ജെറോം വിനീതും ലീഗിൽ 50 പോയന്റുകൾ നേടുന്ന ആദ്യ താരങ്ങളായി. ഈ വിജയത്തോടെ ലീഗിൽ നാലു മത്സരത്തിൽ നിന്ന് 9 പോയന്റിൽ എത്താൻ കാലിക്കറ്റ് ഹീറോസിനായി. കാലികറ്റ് ഹീറോസ് തന്നെയാണ് ടേബിളിൽ ഒന്നാമത് ഉള്ളത്.

നാളെ പ്രൊ വോളിയിൽ ചെന്നൈ സ്പാർടാൻസ് കൊച്ച ബ്ലൂ സ്പൈകേഴ്സിനെ നേരിടും.