“വിജയിക്കാതിരിക്കാൻ കാരണം പന്തും, മഴയും, കാറ്റും!!!” – ഒലെ
ഇന്നലെ യൂറോപ്പ ലീഗ് മത്സരത്തിൽ ക്ലബ് ബ്രൂഷിനെതിരെ വിജയിക്കാതിരിക്കാൻ വിചിത്രമായ കാരണം പറഞ്ഞ് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ രംഗത്ത്. യൂറോപ്പ ലീഗിൽ ഉപയോഗിക്കുന്ന പന്ത് ആണ് ഇന്നലെ വിജയിക്കാതിരിക്കാൻ കാരണം എന്നാണ് ഒലെ പറയുന്നത്. ഈ പന്ത് വെച്ച് ശരിക്ക് കളിക്കാൻ എങ്ങനെ ആകും എന്ന് ഒലെ ചോദിക്കുന്നു.
ആർക്ക് വേണമെങ്കിലും യൂറോപ്പ ലീഗിലെ പന്തുകൾ പരിശോധിക്കാം എന്നും ഇത് കളിക്കാർക്ക് വിഷമം നൽകുന്ന പന്ത് ആണെന്നും ഒലെ പറഞ്ഞു. മാത്രമല്ല മഴയും കാറ്റും യുണൈറ്റഡിന്റെ പ്രകടനത്തെ ബാധിച്ചു എന്നും ഒലെ പറഞ്ഞു. എന്നാൽ ഒലെയുടെ വാദത്തെ ബ്രൂഷ് പരിശീലകൻ ഫിലിപ്പെ ക്ലമന്റ് തള്ളി. എല്ലാവർക്കും ഈ പന്ത് തന്നെയാണ് എല്ലാതെ തന്റെ ക്ലബ് കൊടുക്കുന്നത് അല്ല ഈ പന്ത് എന്നും ക്ലമന്റ് പറഞ്ഞു.