Euro Cup

ആഹ്ലാദ പ്രകടനം അതിര് വിട്ടു, റാമോസിനെതിരെ തിരിഞ്ഞ് റൊമാനിയൻ ആരാധകർ

യൂറോ കപ്പിനായുള്ള യോഗ്യതമത്സരത്തിൽ സ്പെയിൻ റൊമാനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. സ്പാനിഷ് ടീമിന്റെ റൊമാനിയയിലെ ആദ്യ ജയമായിരുന്നു ഇന്നത്തേത്. എന്നാൽ സ്പെയിന്റെ ആദ്യ ഗോൾ നേടി ക്യാപ്റ്റൻ സെർജിയോ റാമോസ് നടത്തിയ സെലബ്രേഷൻ വിവാദമായിരുന്നു. ഗോളാഘോഷത്തിന് ശേഷം താരത്തിന് മഞ്ഞക്കാർഡും റഫറി നൽകിയിരുന്നു.

കണ്ണട വെക്കുന്നത് പോലുള്ള ആംഗ്യമാണ് റാമോസ് കാണിച്ചത്. ഇത് ബുക്കറെസ്റ്റിലെ റൊമാനിയൻ ആരാധകരെ കലിപ്പിലാക്കി. ഗ്രൗണ്ടിലേക്ക് ഓടിയെത്തി റാമോസിനെ അധിക്ഷേപിക്കുകയും ചെയ്തു ഒരു ആരാധകൻ. എന്നാൽ കണ്ണട ധരിക്കുന്ന തന്റെ മരുമകന് വേണ്ടിയാണ് ഈ ഗോൾ താൻ സമർപ്പിച്ചതെന്നും റാമോസ് മത്സരശേഷം വിശദീകരിച്ചു.