സിംബാബ്‌വെക്ക് എതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, ഗിൽ ക്യാപ്റ്റൻ, സഞ്ജു സാംസൺ ടീമിൽ

Newsroom

Picsart 24 05 31 21 03 01 567
Download the Fanport app now!
Appstore Badge
Google Play Badge 1

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ഇന്ന് സിംബാബ്‌വെയ്‌ക്കെതിരെ ജൂലൈ 6ന് ആരംഭിക്കുന്ന അഞ്ച് മത്സര ടി20 ഐ പരമ്പരയ്ക്കുള്ള 15 കളിക്കാരുടെ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ ആകും നയിക്കുക.

സഞ്ജു 23 11 15 15 53 34 104

ടി20 ലോകകപ്പിനുള്ള പ്രധാന ടീമിൽ നിന്ന് രണ്ട് താരങ്ങൾ മാത്രമാണ് ടീമിലുള്ളത്: യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ആ താരങ്ങൾ. ടി20 ലോകകപ്പിൽ റിസർവ് ആയ ഗിൽ, റിങ്കു സിംഗ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് തുടങ്ങിയവരും ടീമിലുണ്ട്.

അഭിഷേക് ശർമ്മ, നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ എന്നിവർ ആദ്യമായി ഇന്ത്യൻ ടീമിൽ എത്തി.

India’s squad for T20I series against Zimbabwe: Ꮪhubman Gill (c), Yashasvi Jaiswal, Ruturaj Gaikwad, Abhishek Sharma, Rinku Singh, Sanju Samson (WK), Dhruv Jurel (WK), Nitish Reddy, Riyan Parag, Washington Sundar, Ravi Bishnoi, Avesh Khan, Khaleel Ahmed, Mukesh Kumar, Tushar Deshpande.