പ്രമുഖ താരങ്ങളില്ലാതെ ബംഗ്ലാദേശും സിംബാബ്‍വേയും ആദ്യ ടി20യ്ക്കായി എത്തുന്നു, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടി20യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ. പ്രമുഖ താരങ്ങളില്ലാതെയാണ് ബംഗ്ലാദേശും സിംബാബ്‍വേയും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ബ്രണ്ടന്‍ ടെയിലറും തമീം ഇക്ബാലും ഇല്ലാതെയാണ് ടീമുകള്‍ ഇറങ്ങുന്നത്.

മുഷ്ഫിക്കുര്‍ റഹിം നേരത്തെ തന്നെ പരിമിത ഓവര്‍ പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. അതേ സമയം സ്ഥിരം ക്യാപ്റ്റന്‍ ഷോൺ വില്യംസും ക്രെയിഗ് ഇര്‍വിനും സിംബാബ്‍വേ നിരയിൽ കളിക്കുന്നില്ല.

ബംഗ്ലാദേശ് : Mohammad Naim, Liton Das, Shakib Al Hasan, Soumya Sarkar, Mahmudullah(c), Afif Hossain, Nurul Hasan(w), Mahedi Hasan, Mohammad Saifuddin, Mustafizur Rahman, Shoriful Islam

സിംബാബ്‍വേ: : Regis Chakabva(w), Tadiwanashe Marumani, Wesley Madhevere, Tarisai Musakanda, Sikandar Raza(c), Ryan Burl, Dion Myers, Luke Jongwe, Wellington Masakadza, Blessing Muzarabani, Richard Ngarava