അഞ്ച് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി സിംബാബ്‍വേയുടെ ടെസ്റ്റ് ടീം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഞ്ച് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ച് സിംബാബ്‍വേ. ലൂക്ക് ജോംഗ്വേ, റിച്ചാര്‍ഡ് എന്‍ഗാരാവ, റോയി കൈയ, മിള്‍ട്ടണ്‍ ശുംഭ, തനക ചിവാംഗ എന്നിവരാണ് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്ന താരങ്ങള്‍. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ആണ് പരമ്പരയിലുള്ളത്. 16 അംഗ സ്ക്വാഡിനെയാണ് സിംബാബ്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്.

ബോണ്‍ മാരോ ഇന്‍ഫെക്ഷന്‍ കാരണം സിക്കന്ദര്‍ റാസയെ സെലക്ഷന് പരിഗണിച്ചിട്ടില്ല. അതേ സമയം 2017ന് ശേഷം ടെണ്ടായി ചിസോരോ ആദ്യമായി ടെസ്റ്റ് സ്ക്വാഡിലേക്ക് മടങ്ങിയെത്തുകയാണ്. സിംബാബ്‍വേയുടെ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ട് നിന്ന ബ്രണ്ടന്‍ ടെയിലറും പരിഗണിക്കപ്പെടുന്നുണ്ട്.

അതേ സയമം റയാന്‍ ബര്‍ള്‍, വെസ്ലി മാധവേരെ, റിച്ചമോണ്ട് മുടുംബാമി, ബ്രണ്ടന്‍ മാവുട്ട എന്നിവര്‍ക്ക് അവസരമില്ല. ഇവര്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നു.

സിംബാബ്‍വേ : Williams Sean (captain), Chakabva Regis, Chisoro Tendai, Chivanga Tanaka, Jongwe Luke, Kaia Roy, Kasuza Kevin, Masakadza Wellington, Masvaure Prince, Musakanda Tarisai, Muzarabani Blessing, Ngarava Richard, Nyauchi Victor, Shumba Milton, Taylor Brendan, Tiripano Donald