അയര്‍ലണ്ടിൽ സിംബാബ്‍വേ രണ്ട് ടി20 മത്സരങ്ങള്‍ അധികം കളിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓഗസ്റ്റിൽ നടക്കുന്ന അയര്‍ലണ്ട് പര്യടനത്തിൽ സിംബാബ്‍വേ അ‍ഞ്ച് ടി20 മത്സരങ്ങള്‍ കളിക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് അയര്‍ലണ്ട്. ആദ്യം നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമായിരുന്നു പരമ്പരയിലുണ്ടായിരുന്നത്.

ഏകദിന മത്സരങ്ങള്‍ ഓഗസ്റ്റ് 6 മുതൽ 11 വരെയും ടി20 മത്സരങ്ങള്‍ ഓഗസ്റ്റ് 15 മുതൽ 24 വരെയും നടക്കും. ജൂലൈയിൽ ദക്ഷിണാഫ്രിക്ക അയര്‍ലണ്ട് സന്ദര്‍ശിക്കുമ്പോള്‍ പരമ്പര നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് നടക്കുമെന്നാണ് അറിയുന്നത്. ജൂലൈ 20ന് നടക്കേണ്ടിയിരുന്ന പരമ്പര ഇനി നടക്കുക ജൂലൈ 19ന് ആയിരിക്കുമെന്നാണ് അയര്‍ലണ്ട് ക്രിക്കറ്റ് അറിയിച്ചത്.

ഏകദിനങ്ങള്‍ ജൂലൈ 11 മുതൽ 16 വരെയാണ് നടക്കുക. ഇത് ദക്ഷിണാഫ്രിക്കയുടെ അയര്‍ലണ്ടിലേക്കുള്ള ആദ്യ പരിമിത ഓവര്‍ പരമ്പരയായിരിക്കും. 2007ൽ ഇരു ടീമുകളും ഒറ്റ ഒരു ഏകദിനത്തിലാണ് കളിച്ചത്.