സിക്സും ഫോറും അടിച്ച് ഡബിൾ സെഞ്ച്വറി സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

Newsroom

Picsart 24 02 03 10 22 23 225
Download the Fanport app now!
Appstore Badge
Google Play Badge 1

യുവതാരം ജയ്സ്വാൾ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി പൂർത്തിയാക്കി. ഇന്ന് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനിലാണ് യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ച്വറിയിലേക്ക് എത്തിയത്. 191ൽ നിക്കെ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്സും പറത്തിയാണ് ജയ്സ്വാൾ ഡബിൾ സെഞ്ച്വറിയിലേക്ക് എത്തിയത്. നേരത്തെ സെഞ്ച്വറിയിലേക്ക് സിക്സ് അടിച്ചായിരുന്നു ജയ്സ്വാൾ എത്തിയത്.

ജയ്സ്വാൾ 24 02 03 10 22 00 346

277 പന്തിൽ നിന്നാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. 7 സിക്സും 18 ഫോറും ആണ് ജയ്സ്വാൾ പറത്തിയത്‌. ടെസ്റ്റിൽ ഇന്ത്യക്ക് ആയി ഡബിൾ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും ജയ്സ്വാൾ മാറി. വിനോദ് കാംബ്ലിയും സുനിൽ ഗവാസ്കറും മാത്രമാണ് 22കാരനായ ജയ്സ്വാളിനെക്കാൾ മുമ്പ് ഡബിൾ സെഞ്ച്വറിയിൽ എത്തിയ താരങ്ങൾ. വിശാഖപട്ടണത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായും ജയ്സ്വാൾ മാറി. ഇന്ത്യ ഇപ്പോൾ 381/7 എന്ന നിലയിലാണ്‌.