ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ഫ്രണ്ട് ഫുട്ട് നോ ബോളുകള്‍ പരിശോധിക്കുവാന്‍ തേര്‍ഡ് അമ്പയറുമാര്‍

- Advertisement -

ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ഫ്രണ്ട് ഫുട്ട് നോ ബോളുകള്‍ പരിശോധിക്കുവാന്‍ തേര്‍ഡ് അമ്പയറുമാരെ ഉപയോഗിക്കാമെന്ന് തീരുമാനം. ഈ ആഴ്ച ഇംഗ്ലണ്ട് – അയര്‍ലണ്ട് പരമ്പരയിലൂടെയാണ് ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ തുടക്കം. ഐസിസി ക്രിക്കറ്റ് ഓപ്പറേഷന്‍സിന്റെ ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡൈസ് ആണ് ഈ തീരുമാനം അറിയിച്ചത്. വ്യാഴാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ട്-അയര്‍ലണ്ട് പരമ്പരയിലൂടെയാവും ഈ പുതിയ നീക്കത്തിന്റെ തുടക്കം എന്നും ജെഫ് വ്യക്തമാക്കി.

ഈ വര്‍ഷംനടന്ന വനിത ടി20 ലോകകപ്പില്‍ ഇപ്രകാരം ഫ്രണ്ട് ഫുട്ട് നോ ബോള്‍ കണ്ടെത്തുവാന്‍ തേര്‍ഡ് അമ്പയര്‍മാരുടെ സേവനം ഉപയോഗിച്ചിരുന്നു. വളരെ മുമ്പ് 2016ല്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ഏകദിന പരമ്പരയിലും ഇത്തരത്തില്‍ പരീക്ഷണം നടത്തിയെങ്കിലും ഐസിസി പിന്നീട് അത് അധികം ഉപയോഗിച്ചിരുന്നില്ല.

Advertisement