ലോവ്റെൻ മൂന്ന് വർഷത്തെ കരാറിൽ റഷ്യയിൽ

- Advertisement -

ലിവർപൂളിൽ അവസരങ്ങൾ കുറയുന്ന സെന്റർ ബാക്കായ ഡെജൻ ലോവെറനെ റഷ്യൻ ക്ലബായ സെനിറ്റ് സ്വന്തമാക്കി. സെനിറ്റിൽ താരം മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി സെനിറ്റ് ഔദ്യോഗികമായി അറിയിച്ചു. സെനിറ്റ് 11 മില്യൺ ആണ് ഈ ട്രാൻസ്ഫറിനായി ലിവർപൂളിന് നൽകുന്നത്. ഇറ്റാലിയൻ ക്ലബായ ലാസിയോയെ മറികടന്നാണ് സെനിറ്റ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്.

ലോവെറെന്റെ കരാർ അടുത്ത സീസൺ അവസാനത്തോടെ തീരാനിരിക്കെ ആണ് ലിവർപൂൾ താരത്തെ വിൽക്കാൻ തയ്യാറായത്. ക്രൊയേഷ്യൻ സെന്റർ ബാക്കായ ലോവെറെൻ അവസാന ആറു വർഷമായി ലിവർപൂളിനൊപ്പം ഉണ്ട്. ക്രൊയേഷ്യയുടെ ലോകകപ്പ് ഫൈനൽ വരെയുള്ള യാത്രയിൽ പ്രധാന പങ്കുവഹിച്ചിരുന്ന താരമാണ്.

Advertisement