പ്ലേ ഓഫ് സെമിയിൽ ഫുൾഹാമിന് ഗംഭീര വിജയം

പ്രീമിയർ ലീഗിലേക്ക് തിരികെയെത്താനുള്ള ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് സെമിയിൽ ഫുൾഹാമിന് ഗംഭീര വിജയം. ഇന്നലെ സെമിയുടെ ആദ്യ പാദത്തിൽ കാർഡിഫ് സിറ്റിയെ എവേ മത്സരത്തിൽ നേരിട്ട ഫുൾഹാം എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. മുൻ ഫുൾഹാം താരം സ്കോട്ട് പാർക്കർ പരിശീലിപ്പിക്കുന്ന ഫുൾഹാം ടീമിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ കാർഡിഫ് സിറ്റി പതറുന്ന കാഴ്ചയാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.

രണ്ടാം പകുതിയിൽ 49ആം മിനുട്ടിലാണ് ഫുൾഹാം ആദ്യ ഗോൾ നേടിയത്. ഇംഗ്ലീഷ് യുവ മധ്യനിര താരം ജോസ് ഒനോമയുടെ ബൂട്ടിൽ നിന്നായിരുന്നു ആ ഗോൾ. മത്സരത്തിന്റെ അവസാന നിമിഷം പിറന്ന കെബാനോയുടെ സ്ക്രീമർ ഫുൾഹാമിന് രണ്ട് ഗോളിന്റെ ലീഡും നൽകി. 30ആം തീയതി രണ്ടാം പാദത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. നാലെ മറ്റൊരു സെമിയിൽ ബ്രെന്റ് ഫോർഡ് സ്വാൻസിയെയും നേരിടുന്നുണ്ട്.

Previous articleലോകകപ്പ് സൂപ്പര്‍ ലീഗില്‍ ഫ്രണ്ട് ഫുട്ട് നോ ബോളുകള്‍ പരിശോധിക്കുവാന്‍ തേര്‍ഡ് അമ്പയറുമാര്‍
Next articleഗാർസിയ ഇനി വലൻസിയയുടെ പരിശീലകൻ