ഓസ്ട്രേലിയയ്ക്കെതിരെയുള്ള തോല്‍വി ഏറെ കാര്യങ്ങള്‍ പഠിക്കുവാന്‍ സഹായിച്ചു

ഓസ്ട്രേലിയയ്ക്കെതിരെ നാട്ടില്‍ നേരിട്ട തോല്‍വി ടീമിനെ മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ സഹായിച്ചുവെന്നാണ് കോഹ്‍ലി പറയുന്നത്. ഇന്ത്യ 2-0നു മുന്നില്‍ നിന്ന ശേഷമാണ് ഓസ്ട്രേലിയ മത്സരത്തില്‍ പിടിമുറുക്കി പരമ്പര സ്വന്തമാക്കിയത്. ആ പരമ്പരയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിച്ചുവെന്നാണ് വിരാട് കോഹ്‍ലി പറയുന്നത്. തങ്ങള്‍ 2-0നു മുന്നിലായിരുന്നു, ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരെണ്ണം വിജയിക്കുമെന്ന് ഞങ്ങള്‍ ഉറപ്പിച്ചതാണെങ്കിലും അത് സംഭവിച്ചില്ല.

ഓസ്ട്രേലിയ കൂടുതല്‍ പാഷനും നിശ്ചയദാര്‍ഢ്യവും ആവേശവുമെല്ലാം പുറത്തെടുത്താണ് ശേഷിക്കുന്ന മത്സരങ്ങളെ സമീപിച്ചതു വിജയം പിടിച്ചെടുത്തതും. ഓരോ മത്സരങ്ങളിലെ ഓരോ നിമിഷങ്ങളും അവര്‍ ആഘോഷിക്കുകയായിരുന്നു. ഈ തോല്‍വികളില്‍ നിന്ന് ഏറെ പാഠങ്ങള്‍ തങ്ങള്‍ പഠിച്ചുവെന്നും ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇത് പോലെ പാഷനും പ്രതിബദ്ധതയും വേണമെന്നാണ് തങ്ങള്‍ പഠിച്ചതെന്നും കോഹ്‍ലി പറഞ്ഞു.