ബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്

Westindies

ആവേശകരമായ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ 3 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഇന്ന് ടി20 ലോകകപ്പിൽ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 22 പന്തിൽ 40 റൺസ് നേടിയ നിക്കോളസ് പൂരന്റെയും റോസ്ടൺ ചേസിന്റെയും(39) ഇന്നിംഗ്സുകളുടെ ബലത്തിൽ 142/7 എന്ന സ്കോറിലേക്ക് എത്തിയപ്പോള്‍ ബംഗ്ലാദേശിന് 139/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

അവസാന ഓവറിൽ 13 റൺസായിരുന്നു ബംഗ്ലാദേശ് വിജയത്തിനായി നേടേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ മഹമ്മുദുള്ള ക്രീസിലുണ്ടായിരുന്നുവെങ്കിലും ആന്‍ഡ്രേ റസ്സൽ എറിഞ്ഞ ഓവറിൽ വലിയ ഷോട്ടുകള്‍ നേടുവാന്‍ ബംഗ്ലാദേശിന് സാധിക്കാതെ പോയപ്പോള്‍ ടീം 3 റൺസിന്റെ തോല്‍വി വഴങ്ങി.

19ാം ഓവറിന്റെ അവസാന പന്തിൽ 44 റൺസ് നേടിയ ലിറ്റൺ ദാസിനെ ബംഗ്ലാദേശിന് നഷ്ടമായതാണ് ടീമിന് തിരിച്ചടിയായത്. 24 റൺസുമായി മഹമ്മുദുള്ള പുറത്താകാതെ നിന്നുവെങ്കിലും വിജയം ബംഗ്ലാദേശിന് കിട്ടാക്കനിയായി. ടൂര്‍ണ്ണമെന്റിലെ മൂന്നാം തോല്‍വിയാണ് ബംഗ്ലാദേശ് ഇന്ന് ഏറ്റുവാങ്ങിയത്.

Previous articleഅഫ്ഗാന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ആസിഫ് അലിയുടെ പവര്‍ ഹിറ്റിംഗ്
Next articleസിന്ധു ഫ്രഞ്ച് ഓപ്പൺ സെമിയിൽ