സിന്ധു ഫ്രഞ്ച് ഓപ്പൺ സെമിയിൽ

ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടന്ന ഇന്ത്യയുടെ പിവി സിന്ധു. തായ്‍ലാന്‍ഡിന്റെ ബുസാനന്‍ ഓംഗ്ബാംരുംഗ്ഫാനിനോട് ആണ് നേരിട്ടുള്ള ഗെയിമുകളില്ഞ സിന്ധുവിന്റെ വിജയം. 21-14, 21-14 എന്ന സ്കോറിനാണ് സിന്ധു എട്ടാം സീഡിനെതിരെ വിജയവുമായി സെമിയിലേക്ക് യോഗ്യത നേടിയത്.

അതേ സമയം ഇന്ത്യയുടെ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറൽ പൊരുതി വീണു. ലോക റാങ്കിംഗിൽ എട്ടാം സ്ഥാനക്കാരായ മലേഷ്യന്‍ സഖ്യത്തോട് 21-18, 18-21, 17-21 എന്ന സ്കോറിനാണ് ഇവര്‍ പരാജയം ഏറ്റുവാങ്ങിയത്.

Previous articleബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്
Next articleഗോൾ അടിച്ചും അടിപ്പിച്ചും രക്ഷകനായി ഡി മരിയ, ലില്ലിക്ക് എതിരെ തിരിച്ചു വന്നു ജയം കണ്ടു പി.എസ്.ജി