റാസ്സി മാസ്സ്!!! ഇംഗ്ലണ്ടിനെ അടിച്ച് പറത്തി ദക്ഷിണാഫ്രിക്ക

Rassiemarkram

ഇംഗ്ലണ്ടിനെതിരെ ഇന്ന് തങ്ങളുടെ അവസാന മത്സരത്തിൽ അടിച്ച് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും എയ്ഡന്‍ മാര്‍ക്രവും അടിച്ച് തകര്‍ത്തപ്പോള്‍ 189 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത്.

തുടക്കത്തിൽ റീസ ഹെന്‍ഡ്രിക്സിനെ(2) നഷ്ടമായ ശേഷം ക്വിന്റൺ ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ചേര്‍ന്ന് 71 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 34 റൺസ് നേടിയ ഡി കോക്ക് പുറത്തായ ശേഷം ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രവും അടിച്ച് തകര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ റൺ മല സൃഷ്ടിക്കുകയായിരുന്നു.

60 പന്തിൽ 94 റൺസ് നേടിയ റാസ്സി 5 ഫോറും 6 സിക്സും നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 25 പന്തിൽ 52 റൺസ് നേടി അവസാന ഓവറുകള്‍ തീപ്പൊരു പ്രകടനം പുറത്തെടുത്തു.

ഇംഗ്ലണ്ടിനെ 131 റൺസിൽ താഴെ പിടിച്ചുകെട്ടിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഉറപ്പിക്കാം.

Previous articleഈസ്റ്റ് ബംഗാളിന്റെ പുതിയ സീസണായുള്ള ജേഴ്സികൾ എത്തി
Next articleവാര്‍ണര്‍ വെടിക്കെട്ട്, ആധികാരിക ജയവുമായി ഓസ്ട്രേലിയ