പാക്കിസ്ഥാന്‍ പതറിയെങ്കിലും വിജയം നല്‍കി ഷൊയ്ബ് മാലിക് – ആസിഫ് അലി കൂട്ടുകെട്ട്

135 റൺസെന്ന ചെറു സ്കോര്‍ ചേസ് ചെയ്യുകയായിരുന്ന പാക്കിസ്ഥാന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 48 റൺസിന്റെ ബലത്തിൽ വിജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. കൂട്ടുകെട്ടിൽ ചുരുക്കം പന്തിൽ നിന്നാണ് ഷൊയ്ബ് മാലിക് – ആസിഫ് അലി സഖ്യം ടീമിന്റെ വിജയ സാധ്യത ഒരുക്കിയത്.

18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ വിജയം നേടിയത്. ആസിഫ് അലി 12 പന്തിൽ 3 സിക്സ് അടക്കം 27 റൺസ് നേടിയപ്പോള്‍ 20 പന്തിൽ നിന്ന് നിര്‍ണ്ണായകമായ 26 റൺസാണ് ഷൊയ്ബ് മാലിക് നേടിയത്.

Timsouthee

പവര്‍പ്ലേയ്ക്കുള്ളിൽ ബാബര്‍ അസമിനെ(9) നഷ്ടമായ പാക്കിസ്ഥാന് അധികം വൈകാതെ ഫകര്‍ സമനെയും മുഹമ്മദ് ഹഫീസിനെയും നഷ്ടമായി. ഇരുവരും 11 വീതം റൺസാണ് നേടിയത്. മുഹമ്മദ് റിസ്വാന്റെ വലിയ വിക്കറ്റ് നേടി ഇഷ് സോധി തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 69/4 എന്ന നിലയിലേക്ക് വീണു. 33 റൺസാണ് റിസ്വാന്‍ നേടിയത്.

Ishsodhi

ഇമാദ് വസീമിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ട്രെന്റ് ബോള്‍ട്ട് വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചപ്പോള്‍ അവസാന അഞ്ചോവറിൽ പാക്കിസ്ഥാന്‍ 44 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. ടിം സൗത്തി എറിഞ്ഞ 17ാം ഓവറിൽ അസ്ഹര്‍ അലിയുടെ രണ്ട് സിക്സ് ഉള്‍പ്പെടെ 13 റൺസ് പിറന്നപ്പോള്‍ അവസാന മൂന്നോവരിൽ 24 റൺസെന്ന നിലയിലേക്ക് മത്സരം എത്തിക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചു. തന്റെ ആദ്യ മൂന്നോവറിൽ വെറും 12 റൺസാണ് ടിം സൗത്തി വിട്ട് നല്‍കിയത്.