ഈ സീസണിൽ കളിക്കുന്നത് പോലെ ഇത്രയും നന്നായി ഒബമയാങ് കളിക്കുന്നത് കണ്ടിട്ടില്ല ~ മൈക്കിൾ ആർട്ടെറ്റ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നിലവിലെ സീസണിലെ തന്റെ ക്യാപ്റ്റൻ ഒബമയാങിന്റെ മികച്ച ഫോമിനെ പ്രശംസിച്ചു പരിശീലകൻ മൈക്കിൾ ആർട്ടെറ്റ രംഗത്ത് വന്നു. താൻ മുമ്പ് എന്നും കണ്ടില്ലാത്ത വിധം നന്നായി ആണ് താരം ഈ സീസണിൽ കളിക്കുന്നത് എന്നു പറഞ്ഞ ആർട്ടെറ്റ ഗോളുകളിൽ മാത്രമല്ല അല്ലാതെയും കളത്തിൽ ഒബാമയാങ് ആഴ്‌സണലിന് വലിയ മുതൽക്കൂട്ടാണ് എന്നും പടഞ്ഞു. പന്തിന് പിറകയുള്ള ഓട്ടം ആവട്ടെ കളത്തിൽ സഹതാരങ്ങളും ആയുള്ള കെമിസ്ട്രി ആവട്ടെ കളത്തിലെ അദ്ധ്വാനം ആവട്ടെ എല്ലാ നിലക്കും ഒബമയാങ് ആഴ്‌സണലെ നയിക്കുക ആണെന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു.

ആഴ്‌സണലിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എപ്പോഴും ഒബമയാങ് ഏറ്റവും പ്രധാനമാണ് എന്നു പറഞ്ഞ ആർട്ടെറ്റ ക്ലബിന് ഏറ്റവും പ്രധാനപ്പെട്ട താരം ആണ് ഗാബൻ താരം എന്നും കൂട്ടിച്ചേർത്തു. അതേസമയം ഒബമയാങിന്റെ സഹതാരം അലക്‌സാണ്ടർ ലാകസെറ്റയെയും ആർട്ടെറ്റ പ്രകീർത്തിച്ചു. ഇരു താരങ്ങളും ടീമിനെ മുന്നിൽ നിന്നു നയിക്കുക ആണ് എന്നും ആർട്ടെറ്റ പറഞ്ഞു. സീസണിൽ പരിക്ക് ഭേദമായ ശേഷം തിരിച്ചു വന്ന ലാകസെറ്റ ഇത് വരെ മികച്ച പ്രകടനം ആണ് നടത്തിയത്. അതേസമയം ഇത് വരെ കളിച്ച ഒമ്പതു കളികളിൽ 7 ഗോളുകൾ നേടിയ ഒബാമയാങ് മികച്ച ഫോമിലും ആണ്. നിർണായകമായ ആഴ്‌സണലിന്റെ ഈ സീസണിലെ വിധി ഈ താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചു ആവും എന്നതാണ് വാസ്തവം.